
പോത്തൻകോട്: നിർമ്മാണത്തിലിരുന്ന വീടിന്റെ ഒരു ഭാഗം തകർന്ന് വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു .ശ്രീകാര്യം സ്വദേശി സനൂപ് (32), മറ്റൊരു അന്യ സംസ്ഥാന തൊഴിലാളി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തൻകോട് പൊലീസ് സ്റ്റേഷന് സമീപം പഴയവീട് പുതുക്കി പണിയുന്നതിനിടെയാണ് അപകടം. രണ്ടാമത്തെ നിലയിൽ സുരക്ഷയില്ലാതെ വാർത്ത ഭാഗമാണ് തകർന്നു വീണത്.സ നൂപിന്റെ രണ്ട് കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു . ഇയാൾ കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളി രണ്ടാമത്തെ നിലയിൽ നിന്ന് വീണ് നട്ടെല്ലിനാണ് പരിക്കേറ്റത്. കഴക്കൂട്ടത്തു നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |