തിരുവനന്തപുരം: പ്രതിരോധ പെൻഷൻ,കുടുംബ പെൻഷൻ,പ്രതിരോധ സിവിലിയൻ പെൻഷൻ ഗുണഭോക്താക്കൾക്ക് ചെന്നൈയിലെ കൺട്രോളർ ഒഫ് ഡിഫൻസ് അക്കൗണ്ട്‌സിന്റെ നേതൃത്വത്തിൽ നാളെ പാങ്ങോട് കരിയപ്പ ഓഡിറ്റോറിയത്തിൽ സ്പർഷ് ഔട്ട്റീച്ച് പ്രോഗ്രാം സംഘടിപ്പിക്കും.ഗവർണർ മുഖ്യാതിഥിയാവും. ഡൽഹിയിലെ കൺട്രോളർ ജനറൽ ഒഫ് ഡിഫൻസ് അക്കൗണ്ട്‌സും ചെന്നൈയിലെ കൺട്രോളർ ഒഫ് ഡിഫൻസ് അക്കൗണ്ട്‌സും പങ്കെടുക്കും. ജില്ലയിലെയും സമീപ ജില്ലകളിലെയും പ്രതിരോധ പെൻഷൻകാരും കുടുംബ പെൻഷൻകാരും പങ്കെടുക്കണം.വാർഷിക തിരിച്ചറിയലും പ്രൊഫൈൽ അപ്‌ഡേറ്റും നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |