തിരുവനന്തപുരം: പൊളിക്കില്ലെന്ന് പ്രഖ്യാപിച്ച നഗരത്തിലെ കൂടുതൽ സ്മാർട്ട് റോഡുകൾ പൊളിക്കാൻ നീക്കം. നോർക്ക - ഗാന്ധിഭവൻ റോഡിന് പുറമേ,വി.ജെ.ടി ഹാൾ-ഫ്ളൈഓവർ റോഡ് പൊളിക്കാനും പദ്ധതിയുണ്ട്. എന്നാലിതിന് അന്തിമ അനുമതിയായിട്ടില്ല.
അട്ടക്കുളങ്ങര-കിള്ളിപ്പാലും റോഡ് പൊളിച്ചതിന് പുറമേ കേബിളിടാനാണ് നോർക്ക-ഗാന്ധിഭവൻ റോഡ് പൊളിക്കാൻ അനുമതി തേടിയത്. 2.84 കോടി രൂപ മുടക്കിയാണ് വി.ജെ.ടി ഹാൾ-ഫ്ളൈഓവർ റോഡ് നിർമ്മിച്ചത്. സ്‌മാർട്ട് റോഡിൽ സ്വീവേജ് ലൈൻ പൊട്ടിയാൽ ഇനിയും വെട്ടിപ്പൊളിക്കേണ്ടിവരുമെന്നതാണ് യാഥാർത്ഥ്യം. സ്‌മാർട്ട് റോഡ് കുഴിച്ചാൽ അടിയിലൂടെയുള്ള വൈദ്യുതി,ടെലിഫോൺ കേബിളുകൾക്ക് കേടുപാടുണ്ടാകും. ഇത് ഇരട്ടിപ്പണിയും ചെലവുമുണ്ടാക്കും.
എന്തിന് ചെലവാക്കി ഈ കോടികൾ
കോടികൾ മുടക്കി സ്‌മാർട്ടാക്കിയ റോഡുകൾ പൊളിച്ച് വീണ്ടും നിർമ്മിക്കുമ്പോൾ നഷ്ടമാകുന്ന
തുകയെപ്പറ്റിയും ആക്ഷേപമുണ്ട്. പല റോഡുകളും വൻതുക ചെലവാക്കിയാണ് നിർമ്മിച്ചത്.
റോഡും ചെലവഴിച്ച തുകയും
മാനവീയം വീഥി - 3.01 കോടി രൂപ
കലാഭവൻ മണി റോഡ് - 1.35 കോടി രൂപ
വി.ജെ.ടി ഹാൾ-ഫ്ളൈഓവർ റോഡ് - 2.84 കോടി രൂപ
സ്റ്റാച്യു -ജനറൽ ആശുപത്രി റോഡ് - 4.48 കോടി രൂപ
നോർക്ക ജംഗ്ഷൻ-ഗാന്ധിഭവൻ റോഡ് - 5.51 കോടി രൂപ
തൈക്കാട് ഹൗസ്-എം.ജി. രാധാകൃഷ്ണൻ റോഡ് - 6.35 കോടി രൂപ
സ്‌പെൻസർ ജംഗ്ഷൻ– എ.കെ.ജി സെന്റർ റോഡ് - 1.69 കോടി രൂപ
ജനറൽ ആശുപത്രി-വഞ്ചിയൂർ ജംഗ്ഷൻ - 11.97 കോടി രൂപ
ഓവർബ്രിഡ്ജ് -ഉപ്പിടാംമൂട് പാലം - 7.96 കോടി രൂപ
ബേക്കറി ജംഗ്ഷൻ-ഫോറസ്റ്റ് ഓഫീസ് റോഡ് - 5.85 കോടി രൂപ
കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡ് - 33.02 കോടി രൂപ
ആൽത്തറ-ചെന്തിട്ട റോഡ് - 77.81 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |