കുന്നത്തുകാൽ: 2.6 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പേയാട് സ്വദേശി സന്തോഷാണ് (30) കുന്നത്തുകാലിന് സമീപം വണ്ടിത്തടത്തു വച്ച് നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായത്. ഒഡീസയിൽ നിന്ന് ട്രെയിനിൽ കടത്തിയ കഞ്ചാവ് തമിഴ്നാട് അതിർത്തിയിലെത്തിച്ച്, അവിടെനിന്ന് ബൈക്കിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുമ്പോഴായിരുന്നു പിടിയിലായത്.
ഇയാൾ സഞ്ചരിച്ച ബൈക്കും കസ്‌റ്റഡിയിലെടുത്തു. എക്‌സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ തമിഴ്നാട് അതിർത്തിയിൽ നടന്ന പരിശോധനയിൽ അമിത വേഗത്തിൽ കടന്ന ബൈക്കിനെ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ പ്രീവന്റീവ് ഓഫീസർമാരായ അരുൺകുമാർ,രജത്,സുരേഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ ഷിന്റോ എബ്രഹാം,നന്ദകുമാർ,ശ്രീനു,ജിനേഷ്,മുഹമ്മദ് അനീസ്,പ്രവീൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |