കുന്നത്തുകാൽ: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ വനിതാ സംവരണ വാർഡുകൾ നിശ്ചയിച്ച് പഞ്ചായത്തുകൾ. ഇതിലൂടെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഉൾപ്പെടെ വനിതകൾ അദ്ധ്യക്ഷ സ്ഥാനത്തെത്തും.
കൊല്ലയിൽ ഗ്രാമപഞ്ചായത്ത്
നറുക്കെടുപ്പിലൂടെ ആകെയുള്ള 18 വാർഡുകളിൽ 10 വാർഡുകൾ വനിതാ സംവരണം ഉറപ്പാക്കി. പട്ടിക ജാതി സ്ത്രീ സംവരണം. വാർഡ് 8 മൊട്ടക്കാവ്, വാർഡ് 11 ധനുവച്ചപുരം, പട്ടികജാതി സംവരണം വാർഡ് 14 ഹൈസ്കൂൾ വാർഡ്, സ്ത്രീ സംവരണം വാർഡ് 1 നടൂർക്കൊല്ല ,വാർഡ് 2 പെരുമ്പോട്ടുകോണം, വാർഡ് 7 പൂവത്തൂർ, വാർഡ് 13 പുതുശ്ശേരി മഠം, വാർഡ് 15 ഉദിയൻകുളങ്ങര, വാർഡ് 16 ഏയ്തുകൊണ്ടാംകാണി,വാർഡ് 18 പനയംമൂല.
കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്
ആകെയുള്ള 23 വാർഡുകളിൽ 13 വാർഡുകളിൽ സ്ത്രീ സംവരണം. പട്ടികജാതി സ്ത്രീ സംവരണ വാർഡ് 4 വള്ളിച്ചിറ, പട്ടി ജാതി സംവരണം വാർഡ് 16 ചാവടി, സ്ത്രീ സംവരണം വാർഡ് 5 അരുവിയോട്, വാർഡ് 6 നാറാണി,വാർഡ് 7 കൈവെൻകാല, വാർഡ് 10 ചെറിയകൊല്ല, വാർഡ് 11 ഉണ്ടൻ കോട്, വാർഡ് 14 കാരക്കോണം, വാർഡ് 15 കുന്നത്തുകാൽ, വാർഡ് 17 മണിനാട്, 20 മൂവേരിക്കര, വാർഡ് 21 കോട്ടയ്ക്കൽ, വാർഡ് 23 പാലിയോട്.
പെരുങ്കടവിള ഗ്രാമപഞ്ചായത്ത്
17 വാർഡുകളിൽ 10 വാർഡുകളിൽ സ്ത്രീ സംവരണം. പട്ടികജാതി സ്ത്രീ സംവരണ വാർഡ് 13 അയിരൂർ,വനിതാ സംവരണം വാർഡ് 3 പാൽകുളങ്ങര,വാർഡ് 5 തത്തിയൂർ, വാർഡ് 7 അരുവിക്കര,വാർഡ് 10 അണമുഖം, വാർഡ് 12 മാരായമുട്ടം, വാർഡ് 14 മണലുവിള,വാർഡ് 15 പുളിമാങ്കോട്,വാർഡ് 16 തത്തമല,വാർഡ് 17 പെരുങ്കടവിള.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |