
കല്ലമ്പലം: കൃഷിയുമായി ബന്ധപ്പെട്ട നൂറു മലയാള പദങ്ങളുടെ പ്ലക്കാർഡുകളുമായി കരവാരം പഞ്ചായത്തിലെ പറക്കുളം ഏലായിൽ കൊയ്ത്തു കാണാനെത്തി മലയാളം പള്ളിക്കൂടത്തിലെ കുട്ടികൾ.
തൈക്കാട് മോഡൽ എച്ച്.എസ്.എൽ.പി.എസിൽ 12 വർഷമായി പ്രവർത്തിക്കുന്ന മലയാളം പള്ളിക്കൂടത്തിന്റെ പാഠ്യപദ്ധതിയിൽ പ്രധാനപ്പെട്ടതാണ് പാടത്തേക്കൊരു പഠനയാത്ര. തോട്ടക്കാട് വിജ്ഞാന പോഷിണി ഗ്രന്ഥശാല പ്രവർത്തകർ കുട്ടികൾക്ക് സ്വീകരണം നൽകി. വായനശാലയ്ക്ക് കുട്ടികൾ പുസ്തകങ്ങൾ സമ്മാനിച്ചു.
ബി.വരദരാജൻ, ഓമനക്കുട്ടൻ.കെ.ജി, എസ്.ആർ.ബാബു, ഗോപകുമാർ.എം, പ്രഭകുമാർ, എം.മനാഫ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കുട്ടികൾ പറക്കുളത്തെ മെതിക്കളത്തിലുമെത്തിയിരുന്നു. അഗ്രികൾച്ചർ ഓഫീസർ ശ്രീകുമാർ പുതിയ നെൽക്കൃഷിയെക്കുറിച്ച് വിശദീകരിച്ചു. പാടശേഖരസമിതി ഭാരവാഹികളായ അനിൽകുമാർ, മണികണ്ഠൻ,ശ്രീനാഥ്,ഗോപകുമാർ, എം.ശുഭകുമാർ,ഗോപകുമാർ.വി.പി തുടങ്ങിയവർ പങ്കെടുത്തു. സലീം പോളയ്ക്കൽ, അനിൽകുമാർ, പ്രമീളകുമാരി എന്നീ കർഷകരെയും ശശിധരൻ, സുശീലൻ നായർ, സുബൈദാബീവി എന്നീ കർഷക തൊഴിലാളികളെയും ആദരിച്ചു. പ്രഥമാദ്ധ്യാപകൻ വട്ടപ്പറമ്പിൽ പീതാംബരൻ, സെക്രട്ടറി ഡോ.ജെസി നാരായണൻ എന്നിവരോടൊപ്പമാണ് കുട്ടികളെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |