
വിതുര:വിതുര ഗവൺമെന്റ് യു.പി.എസിൽ കിഫ്ബി കിലയിൽ നിന്നനുവദിച്ച 3.90 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ.ജി.ആനന്ദ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്തംഗം സോഫിതോമസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ.ബി.എസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി.എസ്.ബാബുരാജ്, നീതുരാജീവ്,മേമല വിജയൻ,ചേന്നൻപാറ വാർഡ്‌മെമ്പർ മാൻകുന്നിൽപ്രകാശ്, വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.വിജയകുമാർ. ഹെഡ്മിസ്ട്രസ് പി.പി.ശോഭനാദേവി, പി.ടി.എ പ്രസിഡന്റ് എസ്.മകേഷ്,എസ്.എം.സി ചെയർമാൻ എസ്.സഞ്ജയൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |