
കുന്നത്തുകാൽ:വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ധനുവച്ചപുരം ഇന്റർനാഷണൽ ഐ.ടി.ഐയിൽ സംഘടിപ്പിച്ച മെഗാ ജോബ്ഫെയർ വിജയകരമായി. കോർപ്പറേറ്റ് കമ്പനികളും പ്രാദേശിക തൊഴിൽ ദാതാക്കളുമുൾപ്പെടെ 38ലധികം കമ്പനികൾ പങ്കെടുത്തു. വിവിധ തസ്തികകളിലായി ആയിരത്തോളം തൊഴിലവസരങ്ങളാണ് ഒരുക്കിയിരുന്നത്. മേളയിൽ 301പേർക്ക് ഓഫർലറ്റർ ലഭിച്ചു. 369പേരെ ഷോർട്ട്ലിസ്റ്റ് ചെയ്തു. 1041പേരാണ് രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്യാത്തവർക്കായി സ്പോട്ട് രജിസ്ട്രേഷനും ഒരുക്കിയിരുന്നു.പാറശാല നിയോജകമണ്ഡലത്തിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 8പഞ്ചായത്തുകളിൽ നിന്നുള്ളവർക്ക് പുറമെ നിയോജകമണ്ഡലത്തിനു പുറത്തുള്ള ഉദ്യോഗാർത്ഥികളും പങ്കെടുത്തു.
മണ്ഡലത്തിലെ അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾക്ക് ജോലി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കെ-ഡിസ്ക്,നോളജ് മിഷൻ,സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങി സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും മേൽനോട്ടത്തിൽ തൊഴിൽപരിശീലനം നൽകുമെന്നും മേള ഉദ്‌ഘാടനം ചെയ്ത സി.കെ.ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം വി.എസ് ബിനു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സിമി,കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ എസ്.നവനീത്കുമാർ,വിജ്ഞാനകേരളം ജില്ലാ കോർഡിനേറ്റർ ജിൻരാജ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ടി.വിനോദ്, ഐ.ആർ.സുനിത,ഷൈൻകുമാർ,മെമ്പർമാരായ പി.പത്മകുമാർ,അമ്പിളി പുത്തൂർ,മേരി മേബൽ,ആനി പ്രസാദ്,ഷീല കുമാരി,സതീഷ് കുമാർ,ഒ.വസന്തകുമാരി,ശ്യാം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |