
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ മരിച്ച വി.വി.അജിത്കുമാറിന്റെ സ്മരണാർത്ഥം വട്ടപ്പൻകാട്ടിൽ ആരംഭിച്ച വി.വി.അജിത്ത് സ്മാരക ഗ്രന്ഥശാല മന്ദിരോദ്ഘാടനവും ഹരിത മിഷൻ സാക്ഷ്യപത്രവിതരണവും പ്രതിഭകളെ ആദരിക്കലും മന്ത്രി ഒ.ആർ.കേളു നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ് അനന്തു.ആർ.ഗോപാൽ അദ്ധ്യക്ഷനായി.അഡ്വ.ഡി.കെ.മുരളി എം.എൽ.എ മുഖ്യാതിഥിയായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം,നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ,ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്,ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പേരയം ശശി,നെടുമങ്ങാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.രാജേന്ദ്രൻ,ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.എൽ.ബൈജു,പഞ്ചായത്തംഗം നീതു സജീഷ്,ഗ്രന്ഥശാല ലൈബ്രേറിയൻ ഉമാ ചന്ദ്ര എന്നിവർ സംസാരിച്ചു.ജില്ലാ പഞ്ചായത്ത് ഫണ്ട് 17 ലക്ഷവും എം.എൽ.എ ഫണ്ട് മൂന്ന് ലക്ഷം രൂപയും ഉപയോഗിച്ചാണ് ഗ്രന്ഥശാല മന്ദിരം നിർമ്മാണം പൂർത്തിയാക്കിയത്.ഗ്രന്ഥശാല നിർമ്മാണത്തിനാവശ്യമായ സ്ഥലം അജിത്തിന്റെ സഹോദരൻ വി.വി.ഗിരീഷാണ് സൗജന്യമായി നൽകിയത്.പ്രധാനഹാൾ,പുസ്തകം സൂക്ഷിക്കാനുള്ള സ്ഥലം,രണ്ട് വായനാമുറികൾ ചേർന്നതാണ് ഗ്രന്ഥശാല.ഗ്രന്ഥശാല സെക്രട്ടറി സജീഷ് സ്വാഗതവും വി.വി.അനിതകുമാരി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |