
വിതുര: ചെറ്റച്ചൽ ഗവൺമെന്റ് ഹൈസ്കൂളിന് ജി.സ്റ്റീഫൻ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.ബസില്ലാത്തതുമൂലം വിദ്യാർത്ഥികൾ നേരിടുന്ന യാത്രാദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി അടുത്തിടെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ പ്രശ്നത്തിൽ ബന്ധപ്പെടുകയും അടിയന്തരമായി ബസ് അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.പി.ടി.എ പ്രസിഡന്റ് സതീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ്,ജില്ലാപഞ്ചായത്തംഗം സോഫിതോമസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, ചെറ്റച്ചൽ വാർഡ്മെമ്പർ സുരേന്ദ്രൻനായർ,ഹെഡ്മിസ്ട്രസ് സാഹിലബീവി, സ്റ്റാഫ്സെക്രട്ടറി ഷാഫി,എസ്.എം.സി ചെയർമാൻ അനിൽകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |