
മുടപുരം: വൃദ്ധൻമാർക്ക് അഴൂർ പഞ്ചായത്തിൽ വൃദ്ധസദനമോ പകൽവീടോ വേണമെന്ന ആവശ്യത്തിന് ഫലം കാണുന്നു.പെരുങ്ങുഴി കുഴിയം ആറാട്ടുകടവിനു സമീപം 12 സെന്റ് ഭൂമി പ്രവാസിയായ തൊപ്പിച്ചന്ത സ്വദേശി മോഹൻദാസ് അഴൂർ ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടുനൽകി. പകൽവീട്,തൊഴിൽ പരിശീലനകേന്ദ്രം,ഓഡിറ്റോറിയം എന്നിവ നിർമ്മിക്കുന്നതിനായാണ് സ്ഥലം നൽകിയത്.
പഞ്ചായത്തിൽ കോളിച്ചിറയിൽ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പകൽവീടും അഴൂർ ക്ഷേത്രത്തിനു സമീപം സ്വകാര്യട്രസ്റ്റ് നടത്തുന്ന വൃദ്ധസദനവും പ്രവർത്തിക്കുന്നുണ്ടെങ്കിലും രണ്ടിടത്തും സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനം. പുരുഷന്മാർക്കും പകൽവീട്ടിൽ പ്രവേശനം നൽകണമെന്ന് നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപ്പിലായില്ല. ഒറ്റപ്പെട്ട് കഴിയുന്ന 60 വയസ് കഴിഞ്ഞ പാവപ്പെട്ട പുരുഷന്മാർക്ക് പകൽ സമയത്തെങ്കിലും താമസിക്കാൻ ഒരിടം വേണമെന്ന ആവശ്യം ഉന്നയിച്ച് കേരളകൗമുദി വാർത്തയും നൽകിയിരുന്നു. ഇതിനാണ് ഇപ്പോൾ ഫലം കാണുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |