
ഉള്ളൂർ: വീട്ടിൽ അതിക്രമിച്ച് കയറി കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിൽ.വെടിവച്ചാൻകോവിൽ മുടവൂർപ്പാറ തേരിവിള വീട് വിമലാഭവനിൽ ജിബിനാണ്(35) പിടിയിലായത്.
ഇക്കഴിഞ്ഞ 16ന് രാത്രി 10.45 ഓടെയായിരുന്നു സംഭവം. പരാതിക്കാരി വീട്ടിലേക്ക് ഓട്ടംവിളിച്ചുവന്ന യൂബർ ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് പ്രതി.മെയിൻ റോഡിലിറങ്ങി വീട്ടിലേക്ക് നടന്നുപോകവെ,യുവതി കാണാതെ ഇയാൾ പിന്തുടർന്ന് വീടിന്റെ കോമ്പൗണ്ടിൽ പ്രവേശിക്കുകയായിരുന്നു.
തുടർന്ന് പരാതിക്കാരി കുളിക്കുന്നതിനിടെ ബാത്ത്റൂമിലെ വെന്റിലേഷനിലൂടെ പ്രതി മൊബൈൽഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. മൊബൈൽ ഫോൺ കണ്ട് യുവതി നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.സമീപ പ്രദേശങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മെഡിക്കൽ കോളേജ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.
മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ഷാഫി.ബി.എമ്മിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ നാജിഹ് ബഷീർ,സുജിത്ത്,ഷഹനാസ്,പ്രശാന്ത്,വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |