വർക്കല: എസ്.ഐ.ആറിന്റെ ഭാഗമായി പൂരിപ്പിച്ചു വാങ്ങിയ എന്യുമറേഷൻ ഫോമിലെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനായുള്ള ബി.എൽ.ഒ അപ്ലിക്കേഷൻ പലപ്പോഴും പണിമുടക്കുന്നതായി പരാതി. ഫോം സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യുന്നതിനും ഡാറ്റ എൻട്രിക്കും പലപ്പോഴും സാധിക്കുന്നില്ലെന്ന് ബി.എൽ.ഒമാർ പറയുന്നു. അപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യാനുള്ള നിർദ്ദേശം മാത്രമാണ് പരിഹാരമായുള്ളത്. എന്നാൽ അപ്ഡേറ്റ് ചെയ്തശേഷം കുറച്ചു സമയം മാത്രമേ അപ്ലിക്കേഷൻ പ്രവർത്തിക്കുന്നുള്ളു എന്നും നിത്യേന ശേഖരിക്കുന്ന ഫോമുകൾ പൂർണമായും അന്നേ ദിവസം തന്നെ അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്. ഫലത്തിൽ ബി.എൽ.ഒ ആപ്പ് ആപ്പായെന്നാണ് ഇവർ പറയുന്നത്. രാത്രി വൈകിയും അപ്‌ലോഡ് ചെയ്ത് ജോലി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ബി.എൽ.ഒമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |