
ആറ്റിങ്ങൽ: ചുണ്ടിൽ ചൂണ്ട കുരുങ്ങി മരച്ചില്ലയിൽ അകപ്പെട്ട നീർകാക്കയെ ഫയർഫോഴ്സുകാർ രക്ഷപ്പെടുത്തി. അവനവഞ്ചേരി പണ്ടാരകുളത്തിന് സമീപമുള്ള 30 അടിയോളം ഉയരമുള്ള റബർ മരത്തിലാണ് നീർകാക്ക കുടുങ്ങിയത്.
ചൂണ്ടയുടെ നൂൽ മരച്ചില്ലയിൽ കുടുങ്ങി തൂങ്ങിക്കിടന്നിരുന്ന നീർകാക്കയെ ആറ്റിങ്ങൽ ഫയർഫോഴ്സിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സി.ആർ.ചന്ദ്രമോഹന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ജിഷ്ണു,സാൻ,വിക്രമരാജ്,ഫയർ ഓഫീസർ ഡ്രൈവർ ഷിജിമോൻ,ഹോംഗാർഡ് ബൈജു എന്നിവരാണ് മരത്തിൽ കയറി കൊമ്പ് ഒടിച്ച് കിളിയെ താഴെയെത്തിച്ചത്.ചുണ്ടിൽ കുരുങ്ങിയ ചൂണ്ടയെടുത്ത് മാറ്റി ചുണ്ടിലേയും കഴുത്തിലേയും മുറിവിൽ മരുന്ന് പുരട്ടി കിളിയെ രക്ഷപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |