മലയിൻകീഴ്: ഗ്രാമ പ്രദേശങ്ങളിൽ തെരുവ് നായ് ശല്യം രൂക്ഷം. വഴിയാത്രക്കാരും നാട്ടുകാരും നായ്ക്കളെ ഭയന്ന് വീടുകളിൽ നിന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ്. ആളുകൾക്കു നേരെയുള്ള ആക്രമണവും പതിവാണ്. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ബ്ലോക്ക് നടയിൽ വഴിയാത്രക്കാരനെ ആക്രമിച്ചതാണ് ഒടുവിലത്തെ സംഭവം. മലയിൻകീഴ് -ഊരൂട്ടമ്പലം റോഡിലും നായ്ക്കൾ വ്യാപകമായിട്ടുണ്ട്. നിരവധി പരാതികൾ ഉയർന്നെങ്കിയും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ല. വിളപ്പി
മാലിന്യ നിക്ഷേപം
മാലിന്യ നിക്ഷേപം വ്യാപകമാകുന്നതാണ് തെരുവ് നായ്ക്കൾ ഇവിടെ താവളമാക്കാൻ കാരണം. ശല്യം നാൾക്കുനാൾ വർദ്ധിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. നായ്ക്കൾ റോഡിലെടുത്ത് ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. ചെറുകോട്-മിണ്ണംകോട്, കരുവിലാഞ്ചി-മൂ
വിഹാര കേന്ദ്രങ്ങൾ
കരിപ്പൂര്,പാലോട്ടുവിള,മലയിൻകീഴ് ഊറ്റുപാറ,മലയിൻകീഴ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗേറ്റ് തുടങ്ങിയ സ്ഥലങ്ങളും നായ്ക്കളുടെ താവളമാണ്. ശാന്തി നഗറിലെ ആയുർവേദ ആശുപത്രി രാത്രികാലങ്ങളിൽ നായ് ശല്യം കാരണം സമീപവാസികൾക്ക് സ്വസ്തമായി വീടുകളിൽ കഴിയാൻ പറ്റാത്ത സ്ഥിതിയാണ്. മണപ്പുറം,കുരുവിൻമുകൾ എന്നിവിടങ്ങളിലേക്ക് പോകുന്നിടത്തെല്ലാം ശല്യമുണ്ട്. മലയിൻകീ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |