തിരുവനന്തപുരം: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ചെയർമാൻ ആർ. രാമുവിന് നൽകിയ സ്വീകരണ ചടങ്ങ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പരീക്ഷയിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള പാരിതോഷിക വിതരണം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ആർ. രാമു നിർവഹിച്ചു. ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഇൻ ചാർജ് കെ. ശ്രീലാൽ അദ്ധ്യക്ഷനായി. ജില്ലാ ചെയർമാൻ ബി.എസ്. രാജീവ്, അക്കൗണ്ട്സ് ഓഫീസർ ബിന്ദു എസ്., കമലാലയം സുകു, എൻ. സുന്ദരം പിള്ള, എസ്. അനിൽകുമാർ, പി.എസ്. നായിഡു, വെട്ടുറോഡ് സലാം, ആർ. അനിൽകുമാർ, ആദർശ് ചന്ദ്രൻ, എൻ. സുധീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |