നെയ്യാറ്റിൻകര:ചെങ്കൽ മണ്ഡലം കോൺഗ്രസ് (എസ്) കമ്മിറ്റി യോഗം കെ.പി.സി.സി.മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വട്ടവിള രാജ് കുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പ്രേംസിംഗ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസിൽ നിന്നെത്തിയ മുൻ പഞ്ചായത്ത് മെമ്പറും സീരിയൽ നടനുമായ എസ്.രാജ് കുമാറിനെ മണ്ഡലം കമ്മിറ്റി ഷാളണിയിച്ച് സ്വീകരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.അനിൽ,ജില്ലാ ഭാരവാഹികളായ അഞ്ചു വന്നി മോഹനൻ ,നെയ്യാറ്റിൻകര ജയചന്ദ്രൻ ,ഫിലിം പ്രൊഡ്യൂസർ കോമള കുമാർ,മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിന്ധു ടീച്ചർ,മുൻ പഞ്ചായത്ത് മെമ്പർ രാധമ്മ,സുജ,പ്രസന്ന,ബാജി ലാൽ,ജോയി,ടൈറ്റസ്, അലിസ്റ്റർ ജോൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |