കോവളം: ലയൺസ് ക്ലബ് ഒഫ് കോവളം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ലയൺസ് ക്ലബ് ഫസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ അജയകുമാർ ഉദ്ഘാടനം ചെയ്തു. കോവളം നീലകണ്ഠ ഹോട്ടലിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് കോവളം മോഹനൻ അദ്ധ്യക്ഷനായിരുന്നു. സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ എം.എ. വഹാബ് പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം കെ.ഇ. ബൈജു നിർവഹിച്ചു. ഡിസ്ട്രിക്ട് ചെയർപേഴ്സൺ ഷാജി, ഹങ്കർ ഡിസ്ട്രിക്ട് ചെയർപേഴ്സൺ യേശുദാസ്, ഡിസ്ട്രിക്ട് സെക്രട്ടറി മുല്ലൂർ വിനോദ് കുമാർ, റീജിയണൽ ചെയർപേഴ്സൺ നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. ക്ലബ് ഭാരവാഹികളായി കോവളം ടി.എൻ. സുരേഷ് (പ്രസിഡന്റ്), റഹിം (സെക്രട്ടറി), ബെനഡിക്ട് (ട്രഷറർ), കോവളം മോഹനൻ (അഡ്മിനിസ്ട്രേറ്റർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |