തിരുവനന്തപുരം:ആശാൻ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ ചരമവാർഷികം ആചരിച്ചു. പൊതുസമ്മേനം പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ ഉദ്‌ഘാടനം ചെയ്തു. പ്രൊഫ. എം.ആർ.സഹൃദയൻ തമ്പിയുടെ അദ്ധ്യക്ഷതയിൽ ഡോ .ബി.അശോക്, ഡോ .എം.ആർ.തമ്പാൻ, പ്രൊഫ.സി.ഉദയകല , പ്രൊഫ. ജി.എൻ.പണിക്കർ, സഞ്ജീവ് ഘോഷ്, ഒ.പി.വിശ്വനാഥൻ, പൂതംകോട് ഹരികുമാർ എന്നിവർ പങ്കെടുത്തു. കുമാരനാശാന്റെ ജീവചരിത്രകാരി നളിനി ശശിധരനെ ആദരിച്ചു. ഡോ. വിജയാലയം ജയകുമാർ എഴുതിയ 'ആരോടും പരിഭവമില്ലാതെ എഴുത്തിന്റെ വഴികളിൽ മറ്റെല്ലാം മറന്ന് 'എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |