തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി തൃപ്രയാർ തേവരുടെ ഗ്രാമപ്രദക്ഷിണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക കമ്മിറ്റികൾ യോഗം ചേർന്നു. തൃപ്രയാർ ക്ഷേത്രം ഊട്ടുപുര ഹാളിൽ ചേർന്ന യോഗത്തിൽ കൊച്ചിൻ ദേവസ്വം തൃശൂർ ഗ്രൂപ്പ് അസി. കമ്മിഷണർ വി.എൻ. സ്വപ്ന, ദേവസ്വം മാനേജർ വി.ആർ. രമ, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ തുടങ്ങിയവർ സംസാരിച്ചു. തേവർ ഗ്രാമപ്രദക്ഷിണത്തിനു പോവുന്ന വഴികളിൽ ഉണ്ടായിട്ടുള്ള ചില തടസം എത്രയും വേഗം പരിഹരിക്കാൻ യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |