തൃശൂർ: പ്രസിദ്ധമായ പെരിങ്ങോട്ടുകര കാനാടിമഠം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രത്തിലെ തിറവെള്ളാട്ട് മഹോത്സവം 12, 13,14 തീയതികളിൽ ആഘോഷിക്കുന്നു. 12ന് രാത്രി ഏഴിന് വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള, 13ന് തിങ്കളാഴ്ച രാവിലെ ഒമ്പതിന് തിറമണ്ണാർക്ക് വരവേൽപ്പ്, തിറമുഖത്തു കളം, നിറമാല, പറ്റ്, കേളി, ദീപാരാധന, കക്കാട് രാജപ്പൻ മാരാർ നയിക്കുന്ന ഡബിൾ തായമ്പക. രാത്രി ഒമ്പതിന് വിഷ്ണുമായ സ്വാമിയുടെ പുറത്തേക്ക് ഉള്ള എഴുന്നള്ളത്ത്, രഥപ്രയാണം, പഞ്ചവാദ്യം, ആൽത്തറമേളം, പാണ്ടിമേളം, പഞ്ചാരിമേളം, തെയ്യം, ഹനുമാൻ നൃത്തം എന്നിവ അരങ്ങേറും. 14ന് പത്തിന് രൂപക്കളം ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് രൂപക്കളത്തിൽ പൂജ,നൃത്തം, പ്രസാദവിതരണം, തിരിചെഴുന്നള്ളത്ത്, തിറ മണ്ണാർക്കു യാത്രയയപ്പ് എന്നിവയോടെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |