കർഷക മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വരന്തരപ്പിള്ളിയിൽ നടന്ന ഉപവാസ സമരം കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ ഉദ്ഘാടനം ചെയ്യുന്നു.
വരന്തരപ്പിള്ളി: വന്യജീവിശല്യം നിയന്ത്രിക്കാൻ കേന്ദ്രം അനുവദിക്കുന്ന മുഴുവൻ തുകയും സർക്കാർ വിനിയോഗിക്കണമെന്ന് കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും കൃഷിക്കും സർക്കാർ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കർഷക മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വരന്തരപ്പിള്ളിയിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം വന്യജീവി ശല്യം നിയന്ത്രിക്കാനായി 72.96 കോടി അനുവദിച്ചതിൽ 42 കോടി മാത്രമേ സർക്കാർ ഉപയോഗിച്ചുള്ളൂ. കർഷകരുടെ ജീവനും സ്വത്തിനും വില കൽപ്പിക്കാത്ത സർക്കാരിന്റെ അവഗണനക്കെതിരെ കർഷക മോർച്ച ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പരഞ്ഞു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അദ്ധ്യക്ഷനായി. ജന.സെക്രട്ടറി സജീവൻ അമ്പാടത്ത്, എ. നാഗേഷ്, അജിഘോഷ്, സുഭാഷ് പട്ടാഴി, എ.ജി. രാജേഷ് എന്നിവർ സംസാരിച്ചു. സമാപന യോഗം സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |