ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാരിന്റെ കഥകളി പുരസ്കാരത്തിന് അർഹനായ കലാനിലയം രാഘവൻ ആശാനെ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രിയും ശിഷ്യയുമായ ഡോ. ആർ. ബിന്ദു ആദരിച്ചു. കഥകളിയുടെ മേഖലയിൽ ദീർഘനാളത്തെ പ്രവർത്തനസമ്പത്താണ് രാഘവൻ ആശാനുള്ളതെന്ന് മന്ത്രി ഡോ. ബിന്ദു അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ കലാരൂപമായ കഥകളി മേഖലയിലെ ഏറ്റവും മികച്ച പുരസ്കാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്. കഥകളി മാത്രമല്ല ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും അവബോധവും നൽകുകയും വ്യക്തിത്വ രൂപീകരണത്തിൽ വലിയ പങ്കുവഹിക്കുകയും ചെയ്ത ഗുരുവാണ് രാഘവൻ ആശാനെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
2021ലെ കഥകളി പുരസ്കാരത്തിനാണ് കഥകളി ആചാര്യൻ കലാനിലയം രാഘവൻ ആശാൻ അർഹനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |