തൃശൂർ: പിന്നാക്ക പട്ടികജാതി വിഭാഗക്കാരെ കൂട്ടമായി താമസിപ്പിക്കുന്ന കോളനിവത്കരണ രീതിയിൽ മാറ്റം വരുത്തുന്നത് സമൂഹത്തിന് ഗുണകരമാകുമെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി. എസ്.സി, എസ്.ടി സെന്റർ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ആട്ടോർ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഇ.കെ. സജിത്ത്കുമാറിന് സ്വീകരണം നൽകി. രാമചന്ദ്രൻ കുയ്യുണ്ടി, അജി ഫ്രാൻസിസ്, ജയ്‌സൺ മാണി, വിൻസെന്റ് പുത്തൂർ, റോബർട്ട് ഫ്രാൻസിസ്, ജീജ പി. രാഘവൻ, എം.എ. തങ്കപ്പൻ, എം.കെ. ശ്യാമപ്രസാദ്, എം.എ. തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.
എം.ജി. ലോഹ്യയെ ജില്ലാ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി ഐ.പി. കുട്ടനെയും തെരഞ്ഞെടുത്തു. സി.കെ. അയ്യപ്പൻ, മനോജ് പാലാഴി (വൈസ് പ്രസിഡന്റുമാർ), സുമി ശ്രീധരൻ, ശിവൻ ഈശ്വരത്ത്, കെ.കെ. കൃഷ്ണകുമാർ (സെക്രട്ടറിമാർ), കെ.വി. ചന്ദ്രൻ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |