തൃശൂർ: രോഗികളുടെ ഹൃദയമിടിപ്പ്, നാഡിമിടിപ്പ്, ശരീരോഷ്മാവ്, ഇ.സി.ജി, ബ്ലഡ് പ്രഷർ, ഓക്‌സിജൻ സാച്ചുറേഷൻ, കിടക്കുന്ന പൊസിഷൻ എന്നിവ മോണിറ്റർ ചെയ്യുന്നതിനായി സ്മാർട്ട് വാർഡുകളൊരുക്കി അമല മെഡിക്കൽ കോളേജ് ആശുപത്രി. രോഗിയുടെ ശരീരത്തിൽ ഘടിപ്പിക്കുന്ന ബയോ സെൻസർ പാച്ചിൽനിന്നുള്ള സിഗ്‌നൽ വഴിയാണ് വിവരങ്ങൾ ലഭിക്കുന്നത്. ആശുപത്രിയിലെ കാർഡിയാക്, ജനറൽ മെഡിസിൻ വാർഡുകളിൽ സ്മാർട്ട് വാർഡ് സിസ്റ്റം പ്രവർത്തിപ്പിച്ചു തുടങ്ങി. രോഗിക്ക് ഐ.സി.യുവിൽ ലഭിക്കുന്ന അതേ പരിരക്ഷ വാർഡിലും ലഭിക്കുമെന്നതാണ് സംവിധാനത്തിന്റെ മേന്മ. ഇതുവഴി ഏറ്റവും പെട്ടെന്ന് വേണ്ട മുൻകരുതലുകളെടുക്കാൻ ആരോഗ്യ പ്രവർത്തകർക്കാകും. വാർത്താസമ്മേളനത്തിൽ അമല അസോസിയേറ്റ് ഡയറക്ടർ ഫാ. ഡെൽജോ പൂത്തൂർ, എൽ.എസ് ഡിവൈസസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഹരി സുബ്രഹ്മണ്യൻ, ലൈഫ് സിഗ്‌നൽസ് മാനേജിംഗ് ഡയറക്ടർ തോമസ് വർഗീസ്, നിധി ചതുർവേദി, ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |