തൃശൂർ: റിട്ടയർമെന്റ് ആനുകൂല്യം, പ്രസവാനുകൂല്യം, ഇരട്ടപെൻഷൻ തുടങ്ങി തയ്യൽത്തൊഴിലാളി ക്ഷേമനിധിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചും കേന്ദ്ര - സംസ്ഥാന ബഡ്ജറ്റുകളിലെ അമിത ഭാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ 15ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. രാവിലെ പത്തിന് പടിഞ്ഞാറേക്കോട്ടയിൽ നിന്നും അയ്യന്തോൾ മൈതാനത്തു നിന്നുമായി മാർച്ചുകൾ ആരംഭിക്കും. തുടർന്നു നടക്കുന്ന ധർണ ജില്ലാ സെക്രട്ടറി എം.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്യും. ആവശ്യങ്ങൾ പരിഹരിക്കും വരെ തുടർസമരങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്റ് ജോസ് തേറാട്ടിൽ, ട്രഷറർ പി.എം. പുഷ്പകുമാരി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |