ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ ജനിച്ച് സിനിമയിൽ മികവിന്റെ ഉയരങ്ങൾ താണ്ടിയപ്പോഴും കടന്നുവന്ന വഴികളെ ഇന്നസെന്റ് വിസ്മരിച്ചില്ലെന്നും ജീവിതത്തിൽ നേരിട്ട നഷ്ടങ്ങളെയും പ്രതിസന്ധികളെയും ശുഭാപ്തിവിശ്വാസത്തോടെ എങ്ങനെ നേരിടാമെന്ന് സ്വന്തം ജീവിതാനുഭവങ്ങൾ നിരത്തി മറ്റുള്ളവർക്ക് കാട്ടിക്കൊടുത്തെന്നും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. നർമം മുഖമുദ്രയായിരുന്ന അദ്ദേഹത്തിന്റെ വാക്കുകൾ ജീവിതത്തിൽ മുന്നോട്ടുപോകാൻ പലർക്കും പ്രതീക്ഷയും പ്രചോദനവും പകർന്നുവെന്നും ബിഷപ്പ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |