തൃശൂർ: തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചു. ലേസർ അടിച്ചതിനെ തുടർന്ന് ആനകൾ വിരണ്ടോടിയെന്നും പാറമേക്കാവ് പറയുന്നു. പൂരപ്പറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെട്ടു. ലേസർ അടിച്ചതിൽ ചില സംഘടനകൾക്ക് പങ്കുള്ളതായി സംശയിക്കുന്നതായും ഇവർ പറഞ്ഞു. എഴുന്നള്ളിപ്പിന് ആനകളെ ഉപയോഗിക്കുന്നതിന് എതിര് നിൽക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണം, ലേസർ ഉപയോഗിച്ചവരുടെ റീലുകൾ സോഷ്യൽ മീഡിയയിൽ ഉണ്ട്, ഇത്തരം റീലുകൾ സഹിതം പൊലീസിന് പരാതി നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ഊട്ടോളി രാമൻ എന്ന ആനയാണ് വിരണ്ടോടിയത്. ആന ഓടിയതോടെ അല്പസമയം സ്ഥലത്ത് പരിഭ്രാന്തി ഉണ്ടായെങ്കിലും ഉടൻ തന്നെ തളച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |