
ചേർപ്പ് : ആറാട്ടുപുഴ ദേവസംഗമത്തോടനുബന്ധിച്ച് ഇന്നലെ പുലർച്ചെ നടന്ന കൂട്ടിയെഴുന്നള്ളിപ്പ് അവിസ്മരണീയം. 47ഓളം ആനകൾ പങ്കെടുത്തു. തൃപ്രയാർ തേവർക്കൊപ്പം ചാത്തക്കുടം ശാസ്താവും, ഊരകത്തമ്മ തിരുവടിയും ചേർപ്പ് ഭഗവതിയും ചേർന്ന് നടത്തിയ വൈകുണ്ഠ ദർശനം ചാരുതയായി. കൂട്ടിയെഴുന്നള്ളിപ്പ് ദർശിക്കാൻ അനവധി ഭക്തജനങ്ങൾ ആറാട്ടുപുഴയിലെത്തി. വിവിധ ദേവീദേവന്മാരുടെ ആറാട്ട് മന്ദാരംകടവിൽ നടന്നു. ആറാട്ടുപുഴ ശാസ്താവിന്റെ ജ്യോതിഷകൻ ആറാട്ടുപുഴ കണ്ണനാം കുളത്ത് കളരിക്കൽ ജൻജിത്ത് പണിക്കർ ഗണിച്ച പൂര വിളംബര തിയതി ആറാട്ടുപുഴ ദേവസ്വം അധികാരി വിളംബരം ചെയ്തു. അടുത്ത വർഷത്തെ പൂരം മീനമാസം 10 മാർച്ച് 23 ന് ആഘോഷിക്കും. പൂരത്തിന് സമാപനം കുറിച്ച് ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |