
തൃശൂർ: ലോകം സ്ത്രീയെ ഉപഭോഗ വസ്തുവായി കണ്ടിരുന്ന കാലഘട്ടങ്ങൾക്ക് എത്രയോ നൂറ്റാണ്ട് മുൻപ് സ്ത്രീകൾക്ക് ഭാരതം വളരെ ഉന്നതമായ സ്ഥാനമാണ് നൽകിയിരുന്നതെന്ന് മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.സി.നിവേദിത പറഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ വിചാര സദസ് 'അമൃതം ഗമന'ത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അവർ. പിണറായി വിജയനെ മുൻ സീറ്റിൽ ഇരുത്തി സമസ്തയാണ് ഇന്ന് കേരളത്തിന്റെ ഭരണം നിയന്ത്രിക്കുന്നതെന്ന് യുക്തിവാദി ജാമിത ടീച്ചർ പറഞ്ഞു. ടി.വി അവതാരക എസ്.സുജയ പാർവതി, അഡ്വ.ഒ.എം.ശാലിന എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |