തൃശൂർ: സർക്കാർ ജീവനക്കാരുടെ നിലവിലുള്ള ആനുകൂല്യങ്ങൾ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്ന സർക്കാർ നടപടിക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് കെ.ജി.ഒ.യു അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.ജെ. കുര്യാക്കോസ്. 2016ൽ അധികാരത്തിൽ വന്ന സർക്കാർ ഡി.എ, ലീവ് സറണ്ടർ, ഹൗസ് ബിൽഡിംഗ് അഡ്വാൻസ്, ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി എന്നിവ നൽകാതിരിക്കുകയും 2019ലെ ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ 25 ശതമാനം ഏപ്രിൽ ഒന്നാം തീയതി നൽകേണ്ടത് അനിശ്ചിതമായി നീട്ടുന്ന പ്രതിലോമകരമായ ഉത്തരവും ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുകയാണ്. ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പ്രസിഡന്റ് ഡോ. സി.ബി. അജിത്ത് കുമാർ അദ്ധ്യക്ഷനായി. വി.എം. ഷൈൻ, പി. രാമചന്ദ്രൻ, എ.എൻ. മനോജ്, ഇ.കെ. സുധീർ, ജിഗിൽ ജോസഫ്, പി.പി. ശരത് മോഹൻ, സി.എം. അനീഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |