തൃശൂർ: തൃശൂർ റൗണ്ടിനെ തെക്ക് വടക്ക് ഭാഗത്തേക്കുള്ള യാത്രയ്ക്ക് ആശ്രയിക്കേണ്ടി വരുന്നത് വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നതെന്നും അതിനുള്ള പരിഹാരമാർഗം കണ്ടെത്തുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച റണ്ണിംഗ് കോൺട്രാക്ട് സംവിധാനത്തിലൂടെ ജില്ലയിലെ 1333 കിലോമീറ്റർ റോഡുകൾക്ക് പരിപാലന ചുമതല ഉറപ്പുവരുത്താനായിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി 24.36 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഡി.എൽ.പി, റണ്ണിംഗ് കോൺട്രാക്ടിൽ പരിപാലിക്കുന്ന 1613 കിലോമീറ്റർ ദൂരം റോഡുകളും ജില്ലയിലുണ്ട്. റിന്യൂവൽ പ്രോഗ്രാമിൽ ഉൾപ്പെടുത്തി നാട്ടിക, കുന്നംകുളം, ഗുരുവായൂർ,ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂർ, ചാലക്കുടി, വടക്കാഞ്ചേരി എന്നീ എട്ടു പദ്ധതികൾക്കായി 1435 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് അനുമതി കിട്ടിയ ജില്ലയിലെ രണ്ട് റോഡുകളിൽ ഓവർലേ, റെക്ടിഫിക്കേഷൻ പ്രവൃത്തികൾക്കായി അടിയന്തരമായി 130 ലക്ഷം രൂപയും അനുവദിച്ചു.
ഗുരുവായൂർ, കയ്പമംഗലം പാലങ്ങളുടെ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾക്കായി 18.70 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. പി.ഡബ്ല്യു.ഡി വർക്കുകളുടെ ഏകോപനവും മോണിറ്ററിംഗും പി.ഡബ്ല്യു.ഡി സൂപ്രണ്ട് എൻജിനിയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |