തൃശൂർ: വിവിധ ഭാവങ്ങളുള്ള വ്യക്തിത്വമാണ് ഡോ. പി.വി. കൃഷ്ണൻ നായരുടേതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 80 വയസിലെത്തിയ ഡോ. പി.വി. കൃഷ്ണൻ നായർക്ക് സുഹൃദ് സമിതിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്‌നേഹാദരത്തോട് അനുബന്ധിച്ചു നടന്ന സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനസ് നിറയെ സ്‌നേഹം എല്ലാവർക്കും പകരുന്ന പി.വി. കൃഷ്ണൻ നായർ തികഞ്ഞ ജനാധിപത്യ മതേതര വാദിയാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കെ.സി. നാരായണൻ അദ്ധ്യക്ഷനായി. പി. ചിത്രൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. ഡോ. പി.വി. കൃഷ്ണൻ നായർ പരിഭാഷപ്പെടുത്തിയ ശ്രീരാമകൃഷ്ണ പരമഹംസൻ എന്ന പുസ്തകത്തിന്റെ പ്രകാശനം ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പ്രബുദ്ധകേരളം എഡിറ്റർ സ്വാമി നന്ദാത്മജാനന്ദയ്ക്ക് നൽകി നിർവഹിച്ചു.
ആത്മീയതയുടെ അടിവേരുകൾ എന്ന പുസ്തകം ടി.എൻ. പ്രതാപൻ എം.പിയിൽ നിന്നും ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ . മോഹനൻ കുന്നുമ്മലും ഭാരതീയ സാഹിത്യ ചിന്തയുടെ ആത്മാവ് എന്ന പുസ്തകം ഡോ. എം.എൻ. കാരശ്ശേരിയിൽ നിന്നും എൻ. രാജനും ഏറ്റുവാങ്ങി. സെമിനാർ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. എം. തോമസ് മാത്യു അദ്ധ്യക്ഷനായി. ആദരസമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. കെ. സച്ചിദാനന്ദൻ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |