തൃശൂർ: കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ വൈസ് ചാൻസലറായ പ്രൊഫ.ഡോ.എം.ആർ.ശശീന്ദ്രനാഥിന് കേന്ദ്രസർക്കാരിന് കീഴിലുള്ള വെറ്ററിനറി കൗൺസിൽ ഒഫ് ഇന്ത്യയുടെ 'ഔട്ട് സ്റ്റാൻഡിംഗ് വെറ്ററിനേറിയൻ' അവാർഡ് ലഭിച്ചു. ദേശീയതലത്തിൽ വെറ്ററിനറി ഡോക്ടർമാർക്കിടയിൽ സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നവർക്കാണ് പുരസ്‌കാരം. കേന്ദ്രമന്ത്രി പർഷോത്തം രുപാല പുരസ്‌കാരം കൈമാറി. രാജ്യത്തിനകത്ത് വെറ്ററിനറി വിദ്യാഭ്യാസം, പ്രാക്ടീസ് തുടങ്ങി എല്ലാ അനുബന്ധ മേഖലകളിലെയും റെഗുലേറ്ററി അതോറിറ്റിയാണ് വെറ്ററിനറി കൗൺസിൽ ഒഫ് ഇന്ത്യ. അന്തർദേശീയ തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് വെറ്ററിനറി ഡോക്ടർമാരുടെ പട്ടികയിൽ ഡോ.ശോശാമ്മ ഐപ്പും ഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി ഡോ.എസ്.കെ.ബലിയാൻ, ആനിമൽ ഹസ്ബൻഡറി കമ്മിഷണർ ഡോ.അഭിജിത്ത് മിശ്ര, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.ബി.എൽ ത്രിപാഠി, ഡോ.ഉമേഷ് ചന്ദ്രശർമ്മ എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |