തൃശൂർ: ഗവ. മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്ക് ഒ.പി ടിക്കറ്റ് കിട്ടാൻ മണിക്കൂറുകൾ കാത്തുനിൽക്കണം. ഡോക്ടറെ കാണാനും ലാബിലെ പരിശോധനകൾക്കും മരുന്നു വാങ്ങാനും വേണം കാത്തുനിൽപ്പ്. രോഗികളെ സഹായിക്കാനെത്തുന്ന കൂട്ടിരിപ്പുകാരും ദുരിതത്തിന്റെ ഇരകളാണ്.
തിരക്കൊഴിവാക്കാൻ മാസങ്ങൾക്ക് മുമ്പ് വിവിധ നിലകളിലെ ഒ.പികൾക്ക് മുമ്പിൽ പ്രത്യേകം കൗണ്ടറുകൾ തുടങ്ങിയത് സാങ്കേതിക കാരണം പറഞ്ഞ് നിറുത്തിയതാണ് പ്രശ്‌നമായത്. ഇതോടെ പുതുതായി എത്തുന്നവർക്കും തുടർചികിത്സ വേണ്ടവർക്കും ടിക്കറ്റ് കിട്ടാൻ പ്രയാസമായി.
ലോക്കൽ ഒ.പിയിൽ നിന്നാണ് രോഗികളെ ഓർത്തോ, ഗ്യസ്‌ട്രോ, കാർഡിയാക് തുടങ്ങി വിവിധ വിഭാഗങ്ങളിലേക്ക് വിടുന്നത്. അവിടെയെത്തി വീണ്ടും ഒ.പി ടിക്കറ്റിന് ക്യൂ നിൽക്കണം. കൗണ്ടറുകൾ ഉണ്ടായിരുന്നപ്പോൾ തിരക്ക് കുറയ്ക്കാനായിരുന്നു.
സൗകര്യവും ഡോക്ടർമാരുമില്ല
ലോക്കൽ ഒ.പിയിൽ സൗകര്യങ്ങളും ആവശ്യത്തിന് ഡോക്ടർമാരും ഇല്ലാത്തതും വിനയാകുന്നുണ്ട്. 400 ചതുരശ്രയടിയുള്ള കുടുസു മുറിയിലാണ് ലോക്കൽ ഒ.പി. പുലർച്ചെ മുതൽ ടിക്കറ്റ് എടുക്കാനെത്തുന്നത് ശരാശരി മൂവായിരത്തോളം പേർ. സ്ഥലമില്ലാത്തതിനാൽ രോഗികൾക്കുള്ള ഇരിപ്പിടങ്ങൾ പുറത്താണ്.
സമീപമുള്ള കിയോസ്‌കിൽ ചായ കുടിക്കാനെത്തുന്നവരും ഇവ ഉപയോഗിക്കുന്നുണ്ട്. ഡോക്ടർമാർക്കുള്ള ഇരിപ്പിട സൗകര്യങ്ങളും പരിമിതം. ഒ.പി പരിഷ്‌കരണം അശാസ്ത്രീയമായി നടപ്പാക്കിയതാണ് പ്രശ്‌നമെന്നാണ് ആശുപത്രി വികസന സമിതിയുടെ ആരോപണം. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് അവർ പ്രിൻസിപ്പലിന് കത്ത് നൽകി.
സൂപ്രണ്ടാകാൻ ആളില്ല
മെഡിക്കൽ കോളേജ് സൂപ്രണ്ടാകാൻ ആരും തയ്യാറാകുന്നില്ല. താത്കാലിക നിയമനങ്ങളുമായും ആശുപത്രി ഭരണവുമായും ബന്ധപ്പെട്ടുള്ള രാഷ്ട്രീയ ഇടപെടലും സമ്മർദ്ദവും മറ്റുമാണ് കാരണം. നിലവിൽ ഡോ. നിഷ എം. ദാസിനാണ് ചുമതല. ചുമതലക്കാർ മാറുന്നതും പ്രശ്‌നമാകുന്നു.
ഓൺലൈൻ പേരിന്
ഒ.പി രജിസ്‌ട്രേഷൻ ഓൺലൈനാക്കിയെങ്കിലും ഫലപ്രദമായില്ല. പരിഹരിക്കപ്പെടാതെ തുടരുന്ന സെർവർ തകരാറാണ് വില്ലൻ. രജിസ്‌ട്രേഷൻ സംബന്ധിച്ച് ബോധവത്കരണവും നടത്തേണ്ടതുണ്ട്. അഭ്യസ്തവിദ്യരല്ലാത്തവർക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ പ്രയാസം സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. ഇക്കാര്യങ്ങൾ ആശുപത്രി വികസന സമിതിയും മറ്റ് ബന്ധപ്പെട്ടവരുമായും ചർച്ച ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ല.
പരിഹാര നിർദ്ദേശങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |