SignIn
Kerala Kaumudi Online
Thursday, 18 July 2024 9.35 AM IST

നായ്ക്കൾക്ക് ഹൃദ്രോഗം; ചികിത്സയൊരുക്കി വെറ്ററിനറി സർവകലാശാല

1

തൃശൂർ: തെറ്റായ ഭക്ഷണശീലം മുലം ഹൃദ്രോഗികളായ നായക്കൾക്ക് ചികിത്സയൊരുക്കി വെറ്ററിനറി സർവകലാശാല. രോഗനിർണയ ക്യാമ്പ് 15 മുതൽ 18 വരെ മണ്ണുത്തി സർവകലാശാല കാമ്പസിലെ വെറ്ററിനറി ആശുപത്രിയിൽ ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെ നടത്തും.

അമിതഭക്ഷണം നൽകുന്നതാണ് ഓമനമൃഗങ്ങളെ രോഗികളാക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. നാലുവയസിന് മുകളിലുള്ളവയിലാണ് കൂടുതലും ഹൃദ്രോഗം കാണുന്നത്. കൊഴുപ്പുകൂടിയ ഭക്ഷണമാണ് വില്ലൻ. ഹൃദയപേശികളിൽ കൊഴുപ്പടിഞ്ഞ് രക്തം പമ്പ് ചെയ്യാതാകുന്നു. ശ്വാസതടസം, ചുമ, കിതപ്പ്, ക്ഷീണം, ഭാരക്കുറവ്, ഭക്ഷണം കഴിക്കാതിരിക്കൽ തുടങ്ങിയവയുമുണ്ട്.

വീട്ടിൽ വളർത്തുന്ന പൂച്ചകളിലും ഹൃദ്രോഗം കാണുന്നതായി പഠനം പറയുന്നു. സർവകലാശാല ക്‌ളിനിക്കൽ വിഭാഗത്തിലെ പി.ജി വിദ്യാർത്ഥികളുമായി ചേർന്നാണ് പഠനം നടത്തിയതെന്ന് ഡോ. ഐശ്വര്യ പറഞ്ഞു. ഡോക്ടർമാരായ ആതിര സജീന്ദ്രൻ, സി.ജി. ഉമേഷ് എന്നിവരും സഹകരിക്കുന്നു.

ഡോബർമാൻ, ലാബ്രഡോർ റിവർ, ജർമൻ ഷെപ്പേഡ്, റോട്ട് വീലർ തുടങ്ങിയവയിലാണ് ഹൃദ്രോഗസാദ്ധ്യത കൂടുതൽ. ചികിത്സിയ്ക്കുന്നതിന് മുമ്പേ ചില മൃഗങ്ങൾ ചാകുന്നു. ലക്ഷണങ്ങൾ പ്രകടമാക്കുന്നതിനു മുമ്പേ ചികിത്സിക്കുന്നതാണ് നല്ലത്.

ഇ.സി.ജി, എക്‌സ്റേ, അൾട്രാസൗണ്ട് സ്‌കാനിംഗ് തുടങ്ങിയവയിലൂടെ രോഗം നേരത്തേ കണ്ടെത്താം. ഗുളികയിലൂടെ നിയ ന്ത്രിക്കാനാകും.

കൊഴുപ്പിനോട് 'നോ' പറയണം

ഹൃദ്രോഗമുണ്ടാകാതിരിക്കാൻ കൊഴുപ്പു കുറഞ്ഞ ഇറച്ചി, പാൽ എന്നിവവയും നാരുകളടങ്ങിയ ഭക്ഷണവും നൽകണം. വേവിക്കാത്ത മുട്ട, മീൻ, പഴകിയതോ പൂപ്പൽ ബാധിച്ചതോ ആയ ഭക്ഷണങ്ങൾ എന്നിവ നൽകരുത്. ചോക്ലേറ്റ്, കാപ്പി, ചാ യ, മധുരപലഹാരങ്ങൾ, ഉപ്പു കൂടിയ ഭക്ഷണങ്ങൾ എന്നിവയും ഒഴിവാക്കണം. അമിതവ ണ്ണമുള്ള നായകളെ ആറുമാസ ത്തിലൊരിക്കൽ പരിശോധിക്കണം. രജിസ്‌ട്രേഷന് ഫോൺ: 7306897421, 7012807580.

നാലു വയസിനു മുകളിലുള്ള നായ്ക്കളെ പരിശോധിക്കും. കൂടുതൽ പേർ വിളിച്ചിട്ടുള്ളതിനാൽ തുടർക്യാമ്പ് വേണ്ടിവന്നേക്കും.

- ഡോ. ഐശ്വര്യ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.