SignIn
Kerala Kaumudi Online
Thursday, 18 July 2024 3.34 PM IST

അയ്യങ്കാളി ചിന്തകൾ പ്രചോദനമാകണം : അജയഘോഷ്

meeting
കെ.പി.എം.എസ് കൊരട്ടി യൂണിയന്‍ സംഘടിപ്പിച്ച നേതൃയോഗം സംസ്ഥാന പ്രസിഡന്റ് പി.എ.അജയഘോഷ് ഉദ്ഘാടനം ചെയ്യുന്നു

കൊരട്ടി : അയ്യങ്കാളി ചിന്തകൾ പുതുതലമുറയ്ക്ക് പ്രചോദനമാകണമെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് പി.എ.അജയഘോഷ് പറഞ്ഞു. കെ.പി.എം.എസ് കൊരട്ടി യൂണിയൻ വ്യാപാര ഭവനിൽ സംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തിൽ പൊതുയിടങ്ങളും പൊതുവഴികളും പൊതുവിദ്യാഭ്യാസവും സംഭാവന ചെയ്ത ചരിത്ര പുരുഷനോട് സർക്കാരും സമൂഹവും ഇനിയും നീതി പുലർത്തിയിട്ടില്ല. അയ്യങ്കാളിയുടെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നും അജയഘോഷ് പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് കെ.സി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ.സുരൻ, നേതാക്കളായ ശശി കൊരട്ടി, കെ.പി.ശോഭന, ഷാജു ഏത്താപ്പിള്ളി, പി.സി.രഘു, മിനി ദിവാകരൻ, എ.എസ്.മനോജ്, കെ.പി.രവി, പ്രിയ ബിജു, ഷൈജു പുതിയേടത്ത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ' മഷിത്തണ്ട് 'മോട്ടിവേഷൻ ക്ലാസും വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും കൊരട്ടി എസ്.ഐ അബ്ദുൾ കരീം നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.