തൃശൂർ : താലൂക്കിലെ കാരമുക്ക് വില്ലേജ് ഉൾപ്പെട്ട പ്രദേശങ്ങളിലെ ഡിജിറ്റൽ സർവേ പൂർത്തിയാക്കി. സർവേ റെക്കാഡുകൾ എന്റെ ഭൂമി പോർട്ടലും ക്യാമ്പ് ഓഫീസിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂവുടമകൾക്ക് ഓൺലൈനായും (https://entebhoomi.kerala.gov.in) കാരമുക്ക് ഡിജിറ്റൽ സർവേ ക്യാമ്പ് ഓഫീസിൽ (മണലൂർ എസ്.സി വ്യവസായ കേന്ദ്രം) റെക്കാഡുകൾ പരിശോധിക്കാം. പരാതിയുള്ളവർ 30 ദിവസത്തിനകം തൃശൂർ റീസർവേ സൂപ്രണ്ടിന് ഫോറം 16ൽ നേരിട്ടോ 'എന്റെ ഭൂമി' പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കാം. സർവേ സമയത്ത് തർക്കം ഉന്നയിച്ച് സർവേ അതിരടയാള നിയമപ്രകാരം തീരുമാനം അറിയിച്ചവർക്ക് അറിയിപ്പ് ബാധകമല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2334459.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |