തൃശൂർ: യു.എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളികളുടെ കല, സാഹിത്യ, സാംസ്കാരിക കൂട്ടായ്മയായ 'അക്ഷരക്കൂട്ടം' സിൽവർ ജൂബിലി ഉദ്ഘാടനം ജൂൺ അഞ്ചിന് ഷാർജയിൽ സാഹിത്യ അക്കാഡമി പ്രസിഡന്റ് പ്രൊഫ.കെ.സച്ചിദാനന്ദൻ നിർവഹിക്കും. ജൂബിലിയുടെ ഭാഗമായി പ്രവാസി വോട്ടർമാർക്കായി നോവൽ മത്സരം സംഘടിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് രണ്ട് വർഷം ഏതെങ്കിലും രാജ്യത്തോ മറ്റ് സംസ്ഥാനങ്ങളിലോ താമസിച്ചവരോ താമസിക്കുന്നവരോ ആകണം. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങിയതാണ് പുരസ്കാരം. 2020 ജനുവരി ഒന്നിന് ശേഷം പ്രസിദ്ധീകരിച്ച നോവലിന്റെ മൂന്ന് പകർപ്പുകൾ അക്ഷരക്കൂട്ടം സിൽവർ ജൂബിലി നോവൽ പുരസ്കാരം, കൺവീനർ (ഫൈസൽ ബാവ),അറക്കക്കാട്ടിൽ ഹൗസ്, ആമയം, ചെറവല്ലൂർ പി.ഒ, മലപ്പുറം 679575 എന്ന വിലാസത്തിൽ അയക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |