തൃശൂർ: എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശൂരിലെ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ. ചരിത്ര വിജയമാണ് തൃശൂർ ജനത സമ്മാനിച്ചത്. ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ തൃശൂരിന്റെ വികസനം ആഗ്രഹിക്കുന്നവർ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു. ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും നൂറ് ശതമാനവും സംരക്ഷിക്കുന്നതിന് പാർട്ടിയും മുന്നണിയും പ്രതിജ്ഞാബദ്ധമാണ്. ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ എതിരാളികൾ നടത്തിയ നുണപ്രചരണം പ്രബുദ്ധരായ വോട്ടർമാർ തള്ളിക്കളഞ്ഞു. ബി.ജെ.പിയുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനും പ്രയത്നത്തിനും ഫലമുണ്ടായി. കൊടുംചൂടിനെ കൂസാതെ എണ്ണയിട്ട യന്ത്രം പോലെ സംഘടനാ സംവിധാനം ചലിപ്പിച്ച എല്ലാ പ്രവർത്തകരോടും പ്രസ്ഥാനം കടപ്പെട്ടിരിക്കുന്നുവെന്നും അനീഷ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |