തൃശൂർ: സത്യജിത്റേ രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വൈഗ കെ.സജീവിന് മികച്ച നടിക്കുള്ള പുരസ്കാരം. തിരുവനന്തപുരത്ത് നടന്ന സത്യജിത് റേ രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിലാണ് രാഹുൽ ശശിധർ സംവിധാനം ചെയ്ത രാജകുമാരി എന്ന ഷോർട്ട് ഫിലിമിലെ അഭിനയമികവിന് മികച്ച നടിക്കുള്ള പുരസ്കാരം വൈഗ കവി പ്രഭാവർമ്മയിൽ നിന്ന് ഏറ്റുവാങ്ങിയത്. അവാർഡ് വിതരണം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. രാജകുമാരി എന്ന ഹ്രസ്വചിത്രത്തിന് ഇന്ത്യക്ക് അകത്തും പുറത്തുമായി 75ൽ അധികം അവാർഡ് ലഭിച്ചു. ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് വൈഗ. പ്രമുഖ വ്യവസായി കല്ലട സജീവ്കുമാറിന്റെയും ശാലിനി സജീവിന്റെയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |