SignIn
Kerala Kaumudi Online
Tuesday, 15 October 2024 7.03 AM IST

എൻജി. വിദ്യാർത്ഥികൾക്ക് യു.എ.ഇ കമ്പനിയുടെ പ്ലേസ്‌മെന്റ് ഡ്രൈവ്

Increase Font Size Decrease Font Size Print Page
vidya-

തൃശൂർ: അത്യാധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഒരു ദശാബ്ദമായി പാർപ്പിട, വാണിജ്യ, വ്യാവസായിക, സർക്കാർ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന യു.എ.ഇയിലെ പ്രമുഖ ഇലക്‌ട്രോ മെക്കാനിക്കൽ കമ്പനിയായ പ്രോട്ടോൺ എൻജിനീയറിംഗ് എൽ.എൽ.സി, 2024ലെ ബിരുദ ബാച്ചിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവ് വിദ്യ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നടത്തി.

റിക്രൂട്ട്‌മെന്റ് പ്രക്രിയയ്ക്ക് ശേഷം ഇലക്ട്രിക്കൽ, ഇലക്ട്രോണിക് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളിൽ നിന്നുള്ള അവസാന വർഷ വിദ്യാർത്ഥികൾക്ക് ഈ കമ്പനിയിൽ പ്ലേസ്‌മെന്റ് വാഗ്ദാനം ലഭിച്ചിട്ടുണ്ട്. പ്രോട്ടോൺ എൻജിനിയറിംഗ് എൽ.എൽ.സി ജനറൽ മാനേജർ റിൻസ് രാജന്റെ നേതൃത്വത്തിലാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടന്നത്.

ഉന്നത നിലവാരമുള്ള എൻജിനിയറിംഗ് വിദ്യാഭ്യാസത്തിലൂടെ വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്ക് നിരവധി കമ്പനികളുടെ റിക്രൂട്ട്‌മെന്റ് പ്രക്രിയകൾ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് എക്‌സിക്യൂട്ടിവ് ഡയറക്ടർ സുരേഷ് ലാൽ എന്നിവർ പറഞ്ഞു.

പ്രിൻസിപ്പൽ ഡോ. സി. സുനിത, പ്ലേസ്‌മെന്റ് മേധാവി പോൾ ചാക്കോള എന്നിവർ നേതൃത്വം നൽകി

വിദ്യ കോളേജിലെ വിദ്യാർത്ഥികളുടെ സാങ്കേതികവും വിശകലനപരവുമായ കഴിവുകൾ വർദ്ധിപ്പിക്കാൻ നടത്തുന്ന പ്ലേസ്‌മെന്റ് പരിശീലനത്തിലൂടെ അതത് വിഷയങ്ങളിലെ അത്യാധുനിക സാങ്കേതിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായകരമായെന്നു പ്ലേസ്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.