SignIn
Kerala Kaumudi Online
Thursday, 18 July 2024 7.57 AM IST

ബിരുദ സർട്ടിഫിക്കറ്റ് വിതരണം: തൃശൂരിൽ ഏറ്റുവാങ്ങിയത് 863 പേർ

calicut

തൃശൂർ: കലിക്കറ്റ് സർവകലാശാലയുടെ ബിരുദസർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് 863 പേർ. ഈ വർഷം ബിരുദ ജേതാക്കളായവർക്ക് നേരിട്ട് സർട്ടിഫിക്കറ്റ് നൽകുന്ന ചടങ്ങ് തൃശൂരിലെ വിദ്യാർത്ഥികൾക്കായി വിമല കോളേജിലാണ് നടത്തിയത്. വൈസ് ചാൻസലർ ഡോ.എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രോ വൈസ് ചാൻസിലർ ഡോ.എം.നാസർ അദ്ധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ ഡോ.കാവുമ്പായി ബാലകൃഷ്ണൻ, ഡോ.കെ.പ്രദീപ് കുമാർ, ഡോ.ടി.വസുമതി, വിമലാ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ.ബീന ജോസ്, എഡ്യൂക്കേഷണൽ കൗൺസിലർ സിസ്റ്റർ ഡോ.മരിയറ്റ് എ.തേരാട്ടിൽ, പരീക്ഷാ കൺട്രോളർ ഡോ.ഡി.പി.ഗോഡ് വിൻ സാംരാജ് തുടങ്ങിയവർ പങ്കെടുത്തു. മറ്റ് ജില്ലകളിലെ ബിരുദദാനച്ചടങ്ങുകൾ വയനാട്: പഴശ്ശിരാജ കോളേജ് പുൽപ്പള്ളി ജൂൺ 28, കോഴിക്കോട്: സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി കോഴിക്കോട് ജൂൺ 29.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, BACHELOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.