തൃശൂർ: കേരള വർമ്മ കോളേജ് പൂർവ വിദ്യാർത്ഥി സംഘടന (എസ്.കെ.വി.സി.ഒ.എസ്.എ) 33-ാം വാർഷികം ഈ മാസം 14ന് 'റെസൊണൻസ് 24' എന്ന പേരിൽ സംഘടിപ്പിക്കും. ഒരു ദിവസം മുഴുവൻ നീളുന്ന പരിപാടികൾ രാവിലെ ഒമ്പതിന് കോളേജ് മുൻ പ്രിൻസിപ്പൽ കൂടിയായ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. സംഘടനാ പ്രസിഡന്റ് കെ.ആർ.സത്യൻ അദ്ധ്യക്ഷത വഹിക്കും. പൂർവ വിദ്യാർത്ഥികളായ 35 കായിക താരങ്ങളെ ആദരിക്കും. സാഹിത്യ, ചിത്രകല, സിനിമാ രംഗത്തെ പ്രഗത്ഭരുടെ സംഗമവും അവരുടെ സൃഷ്ടികളുടെ വിവരണങ്ങളും ചർച്ചകളും നടക്കും. വൈകീട്ട് 4.30ന് പൂർവ വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന ആൽത്തറമേളം അരങ്ങേറും. തുടർന്ന് സംഗീത നിശ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |