പറപ്പൂർ: തോളൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച ജില്ലാതല അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് നിർവഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ അദ്ധ്യക്ഷയായി. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി മുഖ്യാതിഥിയായി. ജില്ലയിലെ പ്രഥമ പുകയില രഹിത പഞ്ചായത്തിനുള്ള സാക്ഷ്യപത്രം തോളൂർ പഞ്ചായത്തിനും പുകയില രഹിത വിദ്യാലയമായി പ്രഖ്യാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി.ശ്രീദേവി ദിനാചരണ സന്ദേശം നൽകി. ഡെപ്യൂട്ടി ഡി.എം.ഒ എൻ.എ.ഷീജ വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ, വൈസ് പ്രസിഡന്റ് ലില്ലി ജോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |