കയ്പമംഗലം: മതിലകം പ്രവാസി അസോയിയേഷൻ രൂപവത്കരിച്ച പാപ്പിനിവട്ടം ഗാലറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രവാസി ഫെസ്റ്റിന് മതിലകം പുന്നക്കബസാറിൽ തുടക്കമായി. ഇ.ടി.ടൈസൺമാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.എം.അബ്ദുൽ അസീസിന്റെ അദ്ധ്യക്ഷതയിൽ പാപ്പിനിവട്ടം ഗാലറിയുടെ ലോഞ്ചിംഗ് സി.പി ട്രസ്റ്റ് ചെയർമാൻ സി.പി.സാലിഹ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ ലോഗോ പ്രകാശനം ചെയ്തു. സിനിമാ താരങ്ങളായ സാജൻ പള്ളുതുരുത്തി, സജിതാ ബേട്ടി, സീരിയൽ താരം ഇസ ഫാത്തിമ എന്നിവർ മുഖ്യാതിഥികളായി. വാർഡ് മെമ്പർ സംസാബി സലീം, ആസിഫ് കാക്കശ്ശേരി, ഷാനവാസ് പെരുന്തറ, കെ.ആർ.സഗീർ, കോ-ഓർഡിനേറ്റർ ഹംസ വൈപ്പിപ്പാടത്ത്, ആർ.എച്ച്.സലീം എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |