തൃശൂർ: ഗൈനക്കോളജി വിദഗ്ധരുടെ നേതൃത്വത്തിൽ സ്തനാർബുദത്തിനെതിരെ തൃശൂരിൽ ബോധവത്കരണ പരിപാടി നടത്തും. തൃശൂർ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റിയും കേരള ഫെഡറേഷൻ ഒഫ് ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയും ചേർന്ന് നഗരത്തിൽ നാളെ വൈകിട്ട് 3ന് 'കാൻവോക്ക്' വാക്കത്തൺ സംഘടിപ്പിക്കുമെന്ന് ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ. ബിന്ദു മേനോൻ, ഡോ. രശ്മി.സി.ആർ, ഡോ.എം.വേണുഗോപാൽ എന്നിവർ അറിയിച്ചു. റീജ്യണൽ തിയറ്ററിനു മുൻവശത്തു നിന്ന് ഫ്‌ളാഗ് ഒാഫ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.പി.ശ്രീദേവി നിർവഹിക്കും. വിദ്യാർത്ഥികൾ സ്‌കിറ്റുകളും ഫ്‌ളാഷ് മോബും അവതരിപ്പിക്കും. വൈകിട്ട് 4ന് റീജ്യണൽ തിയേറ്ററിൽ നടക്കുന്ന സമാപന പൊതുസമ്മേളനം ഡോ. ബിന്ദു മേനോൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |