തൃശൂർ: എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഫണ്ട് ഉപയോഗിച്ച് നൽകിയ പദ്ധതികൾ ഉപയോഗിക്കാതെയും ബി.ജെ.പി കൗൺസിലർമാരുടെ ഡിവിഷനുകളിൽ റോഡ് പണി പൂർത്തീകരിക്കാത്ത മേയർക്കെതിരെയും ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഉപരോധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു.
സുരേഷ് ഗോപി നൽകിയ ഫണ്ട് വിനിയോഗിക്കാതെ കോർപറേഷൻ രാഷ്ട്രീയം കളിക്കുകയാണ്. മേയറുടെ ദുർഭരണത്തിനെതിരെ സമരം നടത്തിയ ബി.ജെ.പി കൗൺസിലർമാരുടെ ഡിവിഷൻ ഫണ്ട് തടഞ്ഞുവെച്ച് റോഡുകളുടെ അറ്റകുറ്റപ്പണി പോലും നടത്താതെയാണ് ഇടതുപക്ഷഭരണം മുന്നോട്ടുപോകുന്നതെന്ന് എം.ടി.രമേശ് പറഞ്ഞു. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. രാവിലെ ഏഴിന് തുടങ്ങിയ ഉപരോധം 11ന് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയതോടെ അവസാനിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോപകുമാർ, മേഖലാ പ്രസിഡന്റ് എ.നാഗേഷ്, മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.ആർ.ഹരി, പി.കെ.ബാബു, കൗൺസിലർമാരായ ഡോ.വി.ആതിര, പൂർണിമ സുരേഷ്, എൻ.പ്രസാദ്, കെ.ജി.നിജി, എൻ.വി.രാധിക, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുജയ് സേനൻ, സുധീഷ് മേനോത്തുപറമ്പിൽ, സർജു തൊയക്കാവ്, ജില്ലാ ട്രഷറർ വിജയൻ മേപ്രത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |