തൃശൂർ: സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്രണ്ട്‌സ് ഒഫ് സൂ ഡിജിറ്റൽ പുസ്തകവും വീഡിയോയും പ്രസിദ്ധീകരിച്ചു. പാർക്ക് യാഥാർത്ഥ്യമാക്കുന്നതിന് മൂന്നര ദശാബ്ദമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ഫ്രണ്ട്‌സ് ഒഫ് സൂവിന്റെ പരിശ്രമങ്ങളുടെ ചരിത്രമാണ് ബുക്കിലുള്ളത്. തൃശൂർ മൃഗശാലയുടെ ശതാബ്ദി വർഷമായ 1985 മുതൽ സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാകുന്ന 2025 വരെ, മൃഗശാല ആധുനികവത്കരണത്തിനായി നടത്തിയ പരിശ്രമങ്ങൾ വിവരിക്കുന്നതിനോ നോടൊപ്പം ഈ കാലഘട്ടത്തിൽ മലയാളം ഇംഗ്ലീഷ് പത്രങ്ങളിൽ വന്ന വാർത്തകളും ഡിജിറ്റൽ ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രണ്ട്‌സ് ഓഫ് സൂ സെക്രട്ടറിയും സർവോദയ ദർശൻ ചെയർമാനുമായ എം.പീതാംബരൻ മാസ്റ്ററാണ് ഡിജിറ്റൽ ബുക്ക്
തയ്യാറാക്കിയത്. സർവോദയ ദർശൻ കൺവീനർ വി.പ്രസന്ന വീഡിയോക്ക് ശബ്ദം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |