
തൃശൂർ: ലളിതകല അക്കാഡമിയും വിജയകുമാർ മേനോൻ സ്മാരക സമിതിയും സംയുക്തമായി നൽകുന്ന വിജയകുമാർ മേനോൻ പുരസ്‌കാരം രേണു രാമനാഥനും വത്സൻ കൂർമ കൊല്ലെരിക്കും സമർപ്പിക്കും. 25000 രൂപ വീതവും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വുമൺസ് ആർട്ടിസ്റ്റ് കളക്ടീവ് നൽകുന്ന 10000 രൂപയുടെ സ്‌കോളർഷിപ്പ് ഫൈൻ ആർട്‌സ് കോളേജിലെ ഹിന്ദ് സലീമിനു നൽകും. പുരസ്‌കാര വിതരണം നവംബർ ഒന്നിന് ലളിതകലാ അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നിർവഹിക്കും. ഡോ.സി.എസ്. ജയറാം സംസാരിക്കും. വാർത്തസമ്മേളനത്തിൽ എൻ.വി.ലത ദേവി, കെ.കെ. ബാബു, സി.ജെ.നിർമൽ, പി. വി. സുഭാഷ്, സെലസ്. എ. ബാബു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |